നാടോടിപ്പാട്ടാണോ, അർദ്ധശാസ്ത്രീയസംഗീത ഗാനങ്ങളാണോ, ഹിന്ദുസ്ഥാനി ഗാനങ്ങളാണോ എന്തു തന്നെയായാലും താൻ ചെയ്ത് തീർത്ത ഗാനങ്ങളിലെ ഭാവ വൈവിധ്യത്തിന്റെ തമ്പുരാൻ. ജി. ദേവരാജൻ മാസ്റ്റർ എന്ന അനശ്വരനായ സംഗീതജ്ഞൻ തന്റെ ലളിത രാഗ വൈവിദ്ധ്യ തീക്ഷ്ണത ഒരോ മലയാളിയുടെയും മനസ്സില്‍ അവശേഷിപ്പിച്ച് കൊണ്ട് യാത്ര പറഞ്ഞു പോയ മാര്‍ച്ച് 14 കടന്നു വരികയാണ്. മലയാളിയുടെ സന്തോഷത്തിനും ദു:ഖത്തിനും വിരഹത്തിനും ആത്മീയ വിചാരത്തിനും മൗനത്തിനുപോലും സംഗീതഭാഷ്യം നല്കിയ അനശ്വരനായ കലാകാരനാണ് ജി. ദേവരാജന്‍ മാസ്റ്റര്‍. ശുദ്ധസംഗീതത്തിന്റെ ദേവരാഗസ്മൃതി, ഇമ്പമാർന്ന ഈണങ്ങൾ മരണമില്ലാത്തവയാണെന്ന് നാം തിരിച്ചറിയുന്നു. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗാനങ്ങൾക്ക് വ്യത്യസ്ഥ രാഗങ്ങൾ ചാലിച്ച് അവയെ തന്മയത്വത്തോടെ കോർത്തിണക്കി അസ്വാദർക്ക് പകർന്നു നൽകിയ അനശ്വര പ്രതിഭയയുടെ അനുസ്മരണവും ഗാനാര്‍ച്ചനയും സംഘടിപ്പിച്ചിരിക്കുന്നു. 2020 മാര്‍ച്ച് 14 ശനിയാഴ്ച്ച വൈകീട്ട് 4.00ന് കൊടുവഴങ്ങ SNLP സ്കൂളില്‍ വച്ച് നടക്കുന്ന ചടങ്ങിലേക്ക് എല്ലാ സംഗീതാസ്വകരെയും സാദരം ക്ഷണിക്കുന്നു.
