Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

നാള്‍വഴികള്‍

കൊടുവഴങ്ങ പ്രദേശത്തെ കുറച്ചു ചെറുപ്പക്കാർ 1930 കളിൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവർ ദിനം പ്രതി ഇവിടെ കൂട്ടം ചേരുകയും സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ആ സമയത്ത് ആലുവ യു സി കോളേജിലെവിദ്യാർത്ഥി ഓ. കെ. ഭാസ്കരൻ മാസ്റ്ററുടെയും കെ. ആർ. കുന്നത്ത് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന മാവേലിക്കര കെ. രാഘവ പണിക്കരുടെയും നേതൃത്വത്തിൽ ഭാസ്കരൻ മാസ്റ്ററുടെ വസതിയിൽ വച്ചാണ് 1933-34 കാലഘട്ടത്തിൽ ജ്ഞാന പ്രകാശിനി വായന ശാലയുടെ ആരംഭം. മാസ്റ്റർ സ്വന്തമായി വാങ്ങിയവയും സംഭാവന കിട്ടിയതുമായ 200 ഓളം പുസ്തകങ്ങൾ ആണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. ഭാസ്കരൻ മാസ്റ്ററുടെ പേരിൽ വരുത്തിയിരുന്ന മിതവാദി പത്രം, ഭാഷ പോഷിണി, യുക്‌തിവാദി എന്നീ മാസികകളുമാണ് ഉണ്ടായിരുന്നത്. അതോടൊപ്പം തന്നെ കെ. ആർ. കുന്നത്ത് മുഖ്യ പത്രാധിപർ ആയിരുന്ന കയ്യെഴുത്ത് മാസികയും പ്രസിദ്ധീകരിച്ചിരുന്നു. 1946 ൽ ശ്രീ പി എൻ പണിക്കർ ഇവിടെ സന്ദർശിക്കുകയും ഈ സ്ഥാപനത്തെ സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരുദേവൻ്റെ പേരിൽ ലൈബ്രറി ആയി അംഗീകരിച്ചു ഗ്രന്ഥശാല സംഘത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

pn-panikar
പി. എൻ. പണിക്കർ
keshavan-ashan-to-web
കേശവനാശാൻ
ഓ കെ ഭാസ്കരൻ മാസ്റ്റർ
ഓ. കെ. ഭാസ്കരൻ മാസ്റ്റർ

കൊടുവഴങ്ങയിൽ ആദ്യമായി റേഡിയോ കൊണ്ടുവന്നതും മൈക്ക് ഉപയോഗിച്ച് പരിപാടി നടത്തിയതും,ടെലിവിഷൻ വാങ്ങിയതും എല്ലാം വളരെ ആവേശത്തോടെ ആണ് പഴയ തലമുറയിലെ ഗുരുജനങ്ങൾ നമ്മളോട് പങ്കുവെക്കുന്നത്. അത് പോലെ തന്നെ ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വളരെ ശ്രദ്ധേയമായിത്തന്നെ ഏകാങ്ക നാടക മത്സരവും നടത്തിയിരുന്നു.

lib-old-building

1970 കളിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട പ്രതിസന്ധി ശ്രീനാരായണ ക്ലബ് & ലൈബ്രറിയെയും ബാധിച്ചു. എന്നാൽ 1980 മുതൽ ലൈബ്രറി പ്രതിസന്ധിയെ മറികടന്ന് വളർച്ചയുടെ പടവുകൾ താണ്ടാൻ തുടങ്ങി. ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ സ്ഥിരോത്സാഹത്തിന്റെയും കൂട്ടായ്മ യുടെയും ഫലമായി ലൈബ്രറിക്ക് സ്വന്തമായി ഒരു കെട്ടിടം നിർമ്മിക്കുവാനും രാജാറാം മോഹൻ റോയ് ലൈബ്രറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിൽ എന്നിവയിൽ നിന്ന് ധാരാളം പുസ്തകങ്ങൾ സമാഹരിക്കാനും കംപ്യൂട്ടറുകളും മറ്റ്ആധുനിക സജ്ജീകരണങ്ങളുമുള്ള ഇരുനില കെട്ടിടം പണിതുയർത്താനും സാധിച്ചു.